ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി .  ഐ എൻ റ്റി യു സി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രയേൽ പാലസ്തീൻ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി .

മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഐ എൻ റ്റി യു സി റീജിണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറക്കൽ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി .

യൂത്ത് കോൺഗ്രസ്  സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്,  കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം, ഐ എൻ റ്റി യു സി  മണ്ഡലം ഭാരവാഹികളായ റസിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, റോബിൻ ആക്കാട്ട്, സുനിൽ മാന്തറയിൽ, ഫസ്സിലി കൊട്ടാവാതിക്കൽ, ഷാജി നെടുംകണ്ടം, ജോസി ആക്കാട്ട്, മണിക്കുട്ടൻ മേലെറ്റുതകിടിയിൽ, ഹാഷിം പാറത്തോട്, സോബി അഞ്ചിലിപ്പ, ഷിജു പുതുപ്പറമ്പിൽ , സജിയപ്പൻ പട്ടിമറ്റം ,നൗഷാദ് കോവിൽക്കടവ് , റെജി മേലാറ്റുതകിടിയേൽ, ഷമീർ മണ്ണാറക്കയം , ഷഹാസ് പുല്ലാടൻ, നവാസ് ആനിത്തോട്ടം, രാജു വാളാച്ചിറ, റെജി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!