നവ കേരള സദസ്സ്.. പൊൻകുന്നം ടൗണിലും പരിസരങ്ങളിലും ഇന്ന് ഗതാഗത ക്രമീകരണം

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേ സദസ്സിനോടനുബന്ധിച്ച് ഇന്നു വൈകിട്ട് 3.30നു പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കോട്ടയം ഭാഗത്തുനിന്നു വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ 19-ാം മൈൽ എത്തി ചെന്നക്കുന്ന് -പ്ലാവോലികവല ചിറക്കടവ് അമ്പലം ജംക്‌ഷൻ വെട്ടോർ പുരയിടം മൂന്നാം മൈൽ റോഡ് വഴി മണ്ണംപ്ലാവ് എത്തി കാഞ്ഞിരപ്പള്ളി /എരുമേലി ഭാഗത്തേക്കു പോകണം.

പാലാ ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്‌ത വാഹനങ്ങൾ എന്നിവ അട്ടിക്കവല – മാന്തറ റോഡുവഴി വന്നു കെവിഎംഎസ് – തമ്പലക്കാട് റോഡിലെത്തിയശേഷം കോട്ടയം -കുമളി റോഡിൽ കയറി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരാം. ഇതേ റോഡിലുടെ വരുന്ന വലിയ വാഹനങ്ങൾ പൊൻകുന്നം ടൗണിൽ എത്തി മണിമല റോഡിലൂടെ അതത് സ്‌ഥലങ്ങളിലേക്കു പോകണം.

. എരുമേലി ഭാഗത്ത് നിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ മണ്ണംപ്ലാവിൽ നി ന്നും മൂന്നാം മൈൽ എത്തി കാ ഞ്ഞിരപ്പള്ളി – മണിമല റോഡിലു ടെ കൊടുങ്ങൂർ ഭാഗത്തേക്ക് പോകണം.

എരുമേലി ഭാഗത്ത് നിന്നു പാലാ ഭാഗത്തേക്ക് കെവിഎംഎ സ് റോഡുവഴി വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ മണ്ണംപ്ലാവിൽ നിന്നു കാഞ്ഞിരപ്പള്ളി റോഡുവഴിയും കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ നിന്നു തമ്പലക്കാട് റോഡുവഴിയും പാലാ ഭാഗത്തേക്ക് പോകണം.

വിഐപികൾ പോകുന്ന സമയം പൊൻകുന്നം ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊൻകുന്നം മണിമല റോഡിലൂടെ ചിറക്കടവ് എത്തി മണ്ണുംപ്ലാവ് വഴി യാത്ര തുടരാം.

error: Content is protected !!