കാഞ്ഞിരപ്പള്ളി ബ്ലോക്ക്- ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന്.. വോട്ടെണ്ണൽ നാളെ..

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലെ ഉപതിരഞെഞ്ഞെടുപ്പ് ഇന്ന് നടക്കും . രാവിലെ 7 മു
തൽ വൈകിട്ട് 6 വരെയാണു വോട്ടു രേഖപ്പെടുത്താനുള്ള സമയം. തിരഞ്ഞെടുപ്പിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഇന്നലെ പൂർത്തിയാക്കിയതായി വരണാധികാരി എൽഎസ്‌ജിഡി ജില്ലാ അസിസ്റ്റന്റ് ഡയറക്‌ടർ സി. ആർ.പ്രസാദ് അറിയിച്ചു .

ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽനിന്നു ഇലക്ട്രോണി ക് വോട്ടിങ് മെഷീൻ ഉൾപ്പെടെ യുള്ള പോളിങ് സാമഗ്രികൾ വി തരണം ചെയ്തു. പോളിങ് ഉദ്യോ ഗസ്ഥർ രാവിലെ തന്നെ സാമഗ്രി കൾ കൈപ്പറ്റി ഉച്ചയോടെ പോളിങ് ബൂത്തുകളിലെത്തി.

ഒരു പ്രിസൈഡിങ് ഓഫിസറും, 3 പോളിങ് ഉദ്യോഗസ്ഥരും ഒരു പൊലീസ് ഉദ്യോഗസ്‌ഥനും ഉൾപ്പെടെ 5 പേരെയാണ് ഒരു ബൂത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇരു ഡിവിഷനുകളിലും 16 പോളിങ് ബുത്തുകൾ വീതമാണുള്ളത്. ഇവിടേക്കുള്ള 32 വോട്ടിങ് മെഷീനുകൾക്കു കൂടാതെ 4 റിസർവ് മെഷീനുകളും കരുതിയിട്ടുണ്ട്.

ബൂത്തുകളിലേക്കു നിയോഗിച്ചി ട്ടുള്ള പോളിങ് ഉദ്യോഗസ്‌ഥരെ കൂടാതെ 2 പ്രിസൈഡിങ് ഓഫി സർമാരെയും, 2 പോളിങ് ഉദ്യോ ഗസ്ഥരെയും റിസർവായും നി യോഗിച്ചിട്ടുണ്ട്. എൽഎസ്‌ജിഡി ജില്ലാ അസിസ്‌റ്റൻ്റ് ഡയറക്‌ടർ സി.ആർ.പ്രസാദ് വരണാധികാരി യും ബിഡിഒ എസ്.ഫൈസൽ ഉപവരണാധികാരിയുമാണ്. തിരഞ്ഞെടുപ്പിനുശേഷം വോട്ടിങ് മെഷീനുകൾ ബ്ലോക്ക് പഞ്ചായ ത്ത് ഓഫിസിലെത്തിച്ച് സ്ട്രോങ് റൂമിൽ സൂക്ഷിക്കും

നാളെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിലാണു വോട്ടെണ്ണൽ.
ആനക്കല്ല് ഡിവിഷനിൽ ആകെ 11611 വോട്ടർമാരാണുള്ള ത്. 5758 പുരുഷ വോട്ടർമാരും 5853 സ്ത്രീ വോട്ടർമാരുമാണുള്ള ത്. കൂട്ടിക്കൽ ഡിവിഷനിൽ 4831 പുരുഷ വോട്ടർമാരും 4935 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 9766 വോട്ടർമാരാണുള്ളത്.

ആനക്കല്ല് ഡിവിഷനിൽ യുഡി എഫ് സ്‌ഥാനാർഥി കോൺഗ്രസിലെ ഡാനി ജോസ് കുന്നത്ത്, എൽഡിഎഫ് സ്‌ഥാനാർഥി കേരള കോൺഗ്രസിലെ (എം) ഡെയ്‌സി മാത്യു മടുക്കക്കുഴി, എൻഡിഎ സ്‌ഥാനാർഥി ബിജെ പിയിലെ സജിനി പോൾ എന്നി വർ തമ്മിലാണ് മത്സരം.

കുട്ടിക്കൽ ഡിവിഷനിൽ യുഡി എഫ് സ്‌ഥാനാർഥി കോൺഗ്രസി ലെ അനു ഷിജു, എൽഡിഎഫ് സ്‌ഥാനാർഥി സിപിഐയിലെ ജലജ ഷാജി, എൻഡിഎ സ്ഥാ നാർഥി ബിജെപിയിലെ ഉജ കുമാ രി എന്നിവരാണു മത്സര രംഗത്തുള്ളത്.

error: Content is protected !!