KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവ കേരള സദസ്സ് : സ്‌കൂളിന്റെ മതിൽ പൊളിച്ചു വഴി നിർമ്മിക്കുന്നു..

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവ കേരള സദസ്സിനു വേദിയാകുന്ന പൊൻകുന്നം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പുതിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം പുതുക്കിപ്പണിതതിനു പുറമേയാണ് നവ കേരള ബസ് കയറാൻ പുതിയ വഴി നിർമിക്കുന്നത്.

ദേശീയപാതയോരത്തുള്ള സ്കൂ‌ളിന്റെ ഏഴടി യോളം ഉയരമുള്ള സംരക്ഷണ ഭി ത്തിയും അതിനു മുകളിലായുള്ള മതിലുമാണ് ഇടിച്ചു നിരത്തിയത്. നേരത്തേ സ്കൂൾ വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു പന്തലിടാൻ മുറ്റമൊരുക്കിയതും വാർത്തയായിരുന്നു. ഇതിനൊപ്പം പ്രവേ ശന കവാടം പുതുക്കി പണിയുകയും ചെയ്തിരുന്നു.

മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പുള്ളി വഴി എത്തുന്ന ബസ് സ്കൂ‌ളിന്റെ പ്രധാന പ്രവേശന കവാടത്തിലുടെ പ്രവേശിക്കണമെങ്കിൽ നല്ലവ ണ്ണം വളയ്ക്കണം. ഇതൊഴിവാ ക്കാനാണ് പുതിയ വഴി നിർമിക്കുന്നത്.

error: Content is protected !!