കൃഷി രീതികളിൽ പുതിയ മാറ്റത്തിന് വഴി തെളിച്ച് കിസാൻ ഡ്രോൺ – പാറത്തോട്ടിൽ പ്രദർശനം നടത്തി

കാഞ്ഞിരപ്പള്ളി : കാർഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള സമഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് എത്തിയ വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ കിസാൻ ഡ്രോണുകളുടെ പ്രദർശനം നടത്തി. പൈനാപ്പിൾ തോട്ടത്തിൽ ആധുനിക ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ സമീകൃത വളപ്രയോഗം നടത്തുന്നതിന്റെ പ്രദർശനമാണ് നടത്തിയത് .

പാറത്തോട് പൊടിമറ്റത്ത് ജോജി വാളിപ്ലാക്കൽ പാട്ടത്തിന് നടത്തുന്ന പൈനാപ്പിൾ തോട്ടത്തിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് പ്രദർശിപ്പിച്ചത് . ഫാക്‌ട് പ്രതിനിധി അലീന ചാക്കോ വളപ്രയോഗത്തിന് നേതൃത്വം നൽകി.

ഒൻപത് ലക്ഷം രൂപ വിലവരുന്ന കിസാൻ ഡ്രോണിന് കേന്ദ്ര സർക്കാർ എൺപത് ശതമാനത്തോളം സബ്സിഡി നൽകിവരുന്നു. 800 മീറ്ററോളം നേർ രേഖയിൽ സഞ്ചരിക്കുവാൻ കഴിയുന്നതിനാൽ വലിയ തോട്ടങ്ങളിലും കീടനാശിനിക്കും വളപ്രയോഗത്തിനും ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കും. കാർഷിക വിളയുടെ ഉത്പാദനം മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനക്ഷമതയും ഇതുമൂലം വർധിക്കും .

ജൈവ വളങ്ങളും സൂക്ഷ്മ പോഷകങ്ങളുമാണ് ലായനി രൂപത്തിൽ ഡ്രോൺ ഉപയോഗിച്ച് തളിക്കുന്നത് . 25 ലിറ്റർ ലായനി രണ്ടര ഏക്കർ സ്ഥലത്തു തളിക്കുവാൻ സാധിക്കും . ഡ്രോൺ ഉപയോഗിച്ച് ഒരു ഏക്കർ തളിക്കുവാൻ വെറും 5 മിനിറ്റ് മാത്രമാണ് വേണ്ടിവരുന്നത് . 750 രൂപയാണ് ഒരേക്കർ വളപ്രയോഗത്തിന് ചെലവ് വരുന്നത് . അതിനാൽ തന്നെ, ഡ്രോൺ ഉപയോഗത്തിലൂടെ കർഷകർക്ക് സമയ ലാഭവവും, പണിക്കൂലി ലാഭവും ഏറെയാണ്. വീഡിയോ കാണുക

error: Content is protected !!