KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തീർത്ഥാടക വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

കോരുത്തോട് : മുണ്ടക്കയം – കോരുത്തോട് റോഡിൽ പനക്കച്ചിറ ആനക്കുളം കവലയിൽ വെച്ച് ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് വയോധിക മരിച്ചു. 504 കോളനിയിൽ പുതുപറമ്പിൽ തങ്കമ്മ (90) ആണ് മരിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.

വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച സംസ്ക്കരിക്കും. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരേതനായ ഐപ്പാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: രാജു, ഷേർളി, ലിസി.

എരുമേലി: ചാലക്കുഴി സി എം ഫീലിപ്പോസ് (പീലികുഞ്ഞ് 89) നിര്യാതനായി .എരുമേലി വ്യാപാരി വ്യവസായി ട്രഷറർ സി പി മാത്തന്റെ പിതാവാണ്. ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 5:00 മണിക്ക് (വെള്ളിയാഴ്ച ) മണിപ്പുഴ .തൂങ്കുഴി പടിയിലുള്ള മകൻ സി പി മാത്തന്റെ ഭവനത്തിൽ കൊണ്ടുവരും .സംസ്കാരം നാളെ 10 മണിക്ക് ( ശനി )കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിയിലെ സിമിത്തേരിയിൽ

error: Content is protected !!