കേന്ദ്ര സർക്കാരിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് പാറത്തോട്ടിൽ സ്വീകരണം നൽകി.
പാറത്തോട് : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് പാറത്തോട് പഞ്ചായത്തിൽ സ്വീകരണം നൽകി.
ഡിസംബർ 15 രാവിലെ 10.30 നു യാത്ര പാറത്തോട് കൃഷിഭവന്റെ സമീപത്തുള്ള വേദിയിൽ എത്തിച്ചേർന്നു .
കേരള ഗ്രാമീണ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയുടെ അഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടി കൾ സംഘടിപ്പിച്ചത് .
കേരള ഗ്രാമീൺ ബാങ്ക് റീജനൽ മാനേജർ കെ.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു.
നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ റെജി വർഗീസ്, സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാദേവി, കൃഷി വിജ്‌ഞാനകേന്ദ്രത്തിലെ അസിസ്‌റ്റന്റ് പ്രഫസർ പി.എസ്.ബിന്ദു, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വ്യാപാരി വ്യവ സായി പ്രസിഡന്റ് അബ്ദുൽ അസീസ്, സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാകൽ, എസ്ബിഐ ചീഫ് മാനേജർ ഉഷാകുമാരി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ വൈശാന്ത് പ്രസാദ്,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി ജെ മോഹനൻ എന്നിവർ പ്രസംഗിച്ചു.
കെജിബി മാനേജർ വൈശാന്ത് പ്രസാദ് വികസന സങ്കൽപ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ഫാക്‌ട് പ്രതിനിധി അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രോൺ ഉപയോഗം എന്നിവ വിവരിച്ചു.
കർഷകർ അനുഭവങ്ങൾ പങ്കുവച്ചു. ഉജ്വൽ സ്കീമിൽ ഗ്യാസ് കണക്ഷനും വിതരണം ചെയ്തു. മുതിർന്ന കർഷകരെ ആദരിച്ചു.
കൃഷി, ബാങ്കിംഗ്, മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചു സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളായ മുദ്ര (business ) KCC(കൃഷി ) PMSBY, PMJJBY (ഇൻഷുറൻസ് ) APY( പെൻഷൻ സ്കീം ),പുതിയ ബാങ്ക് അക്കൗണ്ട്സ്, പ്രധാനമന്ത്രി ഉജ്വൽ യോജന (gas) തുടങ്ങി വിവിധ സ്കീമുകളിൽ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാൻ അവസരം ഒരുക്കിയിരുന്നു .