KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കുവാൻ കേന്ദ്ര സേനയെ വിളിക്കണം : കുമ്മനം രാജശേഖരൻ

എരുമേലി : കഴിഞ്ഞ ദിവസങ്ങളിൽ പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കുവാൻ കഴിയാതെ വന്നതോടെ അയ്യപ്പ ഭക്തന്മാർ
വലിയ ദുരിതത്തിലായിരുന്നു. നിരവധിപേർ ദർശനം നടത്തുവാൻ കഴിയാതെ തിരികെ പോകേണ്ട സാഹചര്യം ഉണ്ടായി. ശബരിമല പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കുവാൻ കേരളത്തിലെ പോലീസുകാർക്ക് കഴിയുന്നില്ലായെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ പറഞ്ഞു . എരുമേലിയിൽ സന്ദർശനം നടത്തിയപ്പോൾ വാർത്ത ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

error: Content is protected !!