KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ വാഹനാപകടം :  കെഎസ്ആർടിസി  ഡ്രൈവർ മരിച്ചു.

പൊൻകുന്നം: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂരാലി മഞ്ചക്കുഴി കവലയിൽ തിർത്ഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ച് പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു.
കൂരാലി മാളികയ്ക്കൽ അനിൽ ( 51 പൊന്നുണ്ണി )യാണ് മരിച്ചത്. 

ഇന്നു പുലർച്ചെ 3.45 ഓടെ പാലാ ഡിപ്പോയിലേക്ക് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ എതിരെ ശബരിമലയിലേക്ക് തീർത്ഥാടകരുമായി വരുകയായിരുന്ന മിനി ബസ് നിയന്ത്രണവിട്ട് ബൈക്കിലിടിച്ചാണ് അപകടം. ഉടൻ തന്നെ അനിലിനെ കോട്ടയത്ത് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

ഇതിനിടെ ബൈക്കിലിടിച്ച മിനിബസ് നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും പൊൻകുന്നത്തും പത്രങ്ങളുമായി വന്ന ഓട്ടോ റിക്ഷാ ഡ്രൈവർ ഷിഹാബുദ്ദിൻ അവസരത്തിനൊത്ത് പ്രവർത്തിച്ച് തടഞ്ഞു നിർത്തി പോലിസിലറിയിക്കുകയായിരുന്നു.

error: Content is protected !!