ബാർബർ-ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മുടി ഹരിത കർമ സേന സ്വീകരിച്ച് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
കാഞ്ഞിരപ്പള്ളി :
ബാർബർ-ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മുടി അജൈവമാലിന്യമായി കാണുന്നതിനാൽ
ഹരിത കർമ്മ സേനക്ക് നീക്കം ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. നിലവിൽ കടക്കാർ ദിവസവും മുടി എടുത്തുകൊണ്ടുപോയി സ്വന്തം വീടുകളിൽ മാലിന്യ സംസ്കരണം നടത്തുകയാണ് ചെയുന്നത്. കുഴിയുണ്ടാക്കി അതിൽ കുമ്മായം ചേർത്ത് ഇടുകയും, ഒരു വർഷ കാലയളവിൽ അത് രാസ പ്രക്രിയയിലൂടെ ജൈവ വളമായി മാറുകയും ചെയ്യുന്നു.
ഈ പ്രക്രിയ പരിശോധന വിധേയമാക്കി,
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കുകയും,
ബാർബർ-ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മുടി ഹരിത കർമ്മ സേന വഴി സ്വീകരിച്ച് സംസ്കരിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട്
കേരളാ സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രവീന്ദ്രദാസ് നവ കേരള സദസ്സിൽ നിവേദനം നൽകി.
സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തുടനീളമുള്ള ജില്ലാ പഞ്ചായത്ത് ഓഫീസുകളിലേക്ക് അസോസിയേഷൻ അംഗങ്ങൾ
മാർച്ചും ധർണയും സംഘടിപ്പിക്കുവാനാണ്
ആദ്യ ഘട്ട സമരം എന്ന നിലയിൽ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്നും കെ രവീന്ദ്ര ദാസ് അറിയിച്ചു.