KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വനിത ശാക്തീകരണ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി പാറത്തോട് ഗ്രാമപഞ്ചായത്ത്.

പാറത്തോട്:  പാറത്തോട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് ചോറ്റിയില്‍ 8.5 ലക്ഷം ചിലവിട്ട് പണിത വനിതാ തൊഴില്‍ പരിശീലന കേന്ദ്രം പ്രസിഡന്‍റ് വിജയമ്മ വിജയലാല്‍ നാടിന് സമര്‍പ്പിച്ചു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഈ കേന്ദ്രം ഒരു നാഴികകല്ലായി മാറുമെന്ന് പ്രിസഡന്‍റ് പറഞ്ഞു.

ചടങ്ങില്‍ വൈസ്പ്രസിഡന്‍റ് ജിജി ഫിലിപ്പ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സോഫി ജോസഫ്, മെമ്പര്‍മാരായ ഡയസ് കോക്കാട്ട്,  സിന്ധു മോഹനന്‍, കെ.കെ ശശികുമാര്‍, ഷേര്‍ളി വര്‍ഗീസ്, സുജീലന്‍ കെ.പി, ജോസിന അന്ന ജോസ്, സി.ഡി.എസ് സരിത ബാബു, സെക്രട്ടറി അനൂപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!