KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹിളാകോൺഗ്രസ് പ്രവർത്തകർ പൊൻകുന്നം സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി

പൊൻകുന്നം : വിലക്കയറ്റം തടയുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക, വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കൊലപാതകം പുനരന്വേഷിക്കുക, ഗുണ്ടാ ആക്രമണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊൻകുന്നം സിവിൽ സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് ധർണ്ണ ഉദ്ഘടനം ചെയ്തു .

. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജീരാജ്, ബിൻസി ബൈജു, വിനീത ഹരിലാൽ, ഡാനി ജോസ് കുന്നത്ത്, എം.ടി.പ്രീത, ബ്ലസി ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ത്രേസ്യാമ്മ ബിജി, ലിജിസാജൻ, എസ്.ഇന്ദുകല, റൂബി സേതു, രമാദേവി, ഉഷാകുമാരി, സുനിതാ സുനിൽ, പ്രീത ബിജു, ജാൻസി ജോർജ്, ശ്രീലേഖ, സുനി പത്യാല, ശ്രീകല പള്ളത്ത്എന്നിവർ നേതൃത്വം നൽകി.

error: Content is protected !!