KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെരുവുനായ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക്

വാഴൂർ: തെരുവുനായ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു.വാഴൂർ ഈസ്റ്റ് പൊട്ടനാനിയിൽ ഭാഗത്ത് തോരണപ്ലാക്കൽ വീട്ടിൽ

ബിജു – സോണിയ ദമ്പതികളുടെ അഞ്ച് വയസുള്ള മകൾ ആൻമരിയക്കാണ് തെരുവുനായയുടെ കടിയേറ്റത്.ശനിയാഴ്ച വൈകുന്നേരം നാലരയോടെ വീടിന് സമീപത്തുള്ള റോഡിൽ വച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.മുഖത്ത് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

error: Content is protected !!