ഉപയോഗശൂന്യമായ പേനകൾകൊണ്ട് പുൽക്കൂട് ഒരുക്കി ഫാ. വിൽസൻ പുതുശേരി

കാഞ്ഞിരപ്പള്ളി : ഉപയോഗശൂന്യമായ പേനകൾ ഉപയോഗിച്ച് ഫാ. വിൽസൻ പുതുശേരി ഒരുക്കിയ പുൽക്കൂട് ഏറെ ആകർഷകമായി.
വിദ്യാർഥികളും അധ്യാപകരും ഉപയോഗിച്ചു കഴി‍ഞ്ഞ് ഉപേക്ഷിച്ച ആയിരം പേനകൾ കൊണ്ടാണ് ഇത്തവണ എകെജെഎം സ്കൂളിലെ അധ്യാപകനും ബർസാറുമായ ഫാ. വിൽസൺ പുതുശ്ശേരി പുൽക്കൂട് ഒരുക്കിയത്.

പെൻ ബാങ്ക് എന്ന ആശയത്തിലൂടെ സ്കൂളിലെ വിദ്യാർഥികളിൽ നിന്നു ശേഖരിച്ച പേനകൾ ഉപയോഗിച്ചാണ് മനോഹരമായ പുൽക്കൂട് നിർമിച്ചത്. പേനകൾ ശേഖരിക്കാൻ പെൻ ബോക്സും സ്കൂളിൽ സ്ഥാപിച്ചു. ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ ഭൂമിക്ക് ഭാരമായി മാറാതെ എങ്ങനെ പുനരുപയോഗിക്കാം എന്ന ചിന്തയിൽ നിന്നാണ് പുൽക്കൂടെന്ന ആശയം രൂപപ്പെട്ടതെന്നു ഫാ. വിൽസൺ പറഞ്ഞു. പുൽക്കൂടിനുള്ളിലെ ക്രിസ്മസ് ട്രീ ഉൾപ്പെടെ നിർമിച്ചത് പേനകൾ കൊണ്ടാണ്. കൂടാതെ പേപ്പറുകളും കോട്ടൺ വേസ്റ്റുമൊക്കെ പുൽക്കൂട്ടിലെ മഞ്ഞും കുഞ്ഞുമരങ്ങളുമായി മാറി. ഒരാഴ്ച കൊണ്ടാണ് ഫാ. വിൽസൻ പുതുശേരി പേനകൾ ഉപയോഗിച്ചു പുൽക്കൂട് നിർമിച്ചത്.

error: Content is protected !!