ആവേശമായി നസ്രാണി യുവജന സംഗമം ; ശശി തരൂർ എംപി യുവജനങ്ങളുമായി സംവാദം നടത്തി
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം നസ്രാണി യുവശക്തി മഹാസംഗമം കാഞ്ഞിരപ്പള്ളിയിൽ ആവേശമായി.
പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ 12 ഫൊറോനകൾ ഉൾകൊള്ളുന്ന 147 ഇടവകകളിൽനിന്നായി നാലായിരത്തിലധികം യുവജനങ്ങൾ പങ്കെടുത്തു. വിശിഷ്ട അതിഥികളെ ആനയിച്ചുകൊണ്ട് യുവജനങ്ങളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ശശി തരൂർ എംപി നസ്രാണി യുവശക്തി മഹാ സംഗമത്തിന്റെ വിശിഷ്ട അതിഥിയായി. യുവജനങ്ങളുടെ ബൗദ്ധിക ആത്മീയ സാമൂഹിക കഴിവുകളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണം നടത്തിയ അദ്ദേഹം യുവജനങ്ങളുമായി നേരിട്ട് നടത്തിയ സംവാദം ഏറെ ശ്രേദ്ധയമായി .
ഉപവി പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്ന മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലിനെ സംഗമത്തിൽ ആദരിച്ചു. യുവജന പ്രേഷിതപ്രവൃത്തനങ്ങൾക്കുള്ള വാലിയന്റ പുരസ്കാരങ്ങൾ അമൽ സിറിയക്ക്, ജസ്റ്റിൻ പള്ളിവാതുക്കൽ, അലോക ബെന്നി എന്നിവർക്ക് നൽകി. സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യന്റെ ലൈവ് ബാൻഡും കോമഡി ഉത്സവിലൂടെ പ്രശ്സ്തനായ യൂണിവേഴ്സൽ ലോക റെക്കോർഡ് ജേതാവായ അഞ്ചാം ക്ലാസുകാരൻ ജോസകുട്ടി എൽബിന്റെ പ്രകടനവും യുവജനങ്ങളുടെ കലാപരിപാടികളും നടത്തി.
ബ്രദർ സിജോ വടക്കേടത്ത്, എസ്എംവൈഎം രൂപത ഭാഹവാഹികളായ ഷോൺ കണ്ണാക്കുഴിയിൽ, അലൻ പടിഞ്ഞാറേക്കര, അലൻ കാരക്കാട്ട്, ക്രിസ്ബിൻ ഇലവുങ്കൽ, ആൽബിൻ കളപ്പുരയ്ക്കൽ, ജോസ്മി മണിമല, ഡോണമോൾ വെട്ടത്ത്, അഞ്ജു അയലൂപ്പറന്പിൽ, ബിസ്മി അന്പാട്ട്, മുന്‍കാല രൂപത ഭാരവാഹികള്‍, വിവിധ ഫൊറോന, ഇടവക ഡയറക്ടര്‍മാര്‍, ആനിമേറ്റേഴ്സ്, രൂപത ഫൊറോന എക്സിക്യൂട്ടീവ്സ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്കി.