എലിക്കുളം പഞ്ചായത്ത് ഓഫീസിൽ സ്വാഗതമോതാൻ ഇനി എലീന എന്ന റോബോട്ട്
കൂരാലി: എലീന എന്ന റോബർട്ട് ഇനി എലിക്കുളം ഗ്രാമ പഞ്ചായത്തിന് സ്വന്തമായി. ഇളങ്ങുളം ശ്രീ ധർമ്മശാസ്ത ഓഡിറ്റോറിയം ഹാളിൽ നടന്ന ചടങ്ങിൽഗവ: ചീഫ് വിപ്പ് . ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റ്റി.എൻ. ഗിരീഷ് കുമാർ , ജോസ് മോൻ മുണ്ടയ്ക്കൽ എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിനി അധ്യക്ഷരായ സൂര്യാ മോൾ , ഷേർളി അന്ത്യാങ്കുളം,അഖിൽ അപ്പുക്കുട്ടൻ ,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്ട് ,ആശ റോയ്,, ദീപ ശ്രീജേഷ്,, സരീഷ് കുമാർ , സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ നിർമ്മല ചന്ദ്രൻ, ജിമ്മിച്ചൻ ഈറ്റത്തോട്.ജയിസ് ജീരകത്ത് ,യമുന പ്രസാദ് . എം ജി . യൂണിവേഴ്‌സിറ്റി , ക ഇഡഉ ട ഡയറക്ടർഡോ.- ബാബുരാജ്,യൂണിവേഴ്‌സിറ്റി മെന്റർ ഡോ.തോമസ് .സി എബ്രഹാം .സെന്റ് ഗീറ്റസ് എഞ്ചിനീയറിംഗ് .കോളേജ് ഡയറക്ടർ തോമസ് ടി. ജോൺ ,ഇലക്ട്രോണിക്‌സ് മേധാവി ശ്രീകല എന്നിവർ സംസാരിച്ചു.
പാത്താമുട്ടം സെയ്ന്റ് ഗിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗമാണ് എലീനഎന്നാ റോബോട്ടിന്റെ നിർമിച്ചത്. ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെൻറ് സെൻററിന്റെ മേൽനോട്ടവും പദ്ധതിയുടെ സമയബന്ധിതമായ പൂർത്തീകരണത്തിൽ സഹായിച്ചു.പനമറ്റം ഗവ.ഹൈസ്‌കൂൾ ടിങ്കറിങ് ലാബിലെ വിദ്യാർഥികളും സഹകരിച്ചു. ഏകദേശം മൂന്നു മാസത്തോളം എടുത്താണ് ഈ റോബോട്ട് സുന്ദരിയെ തയ്യാറാക്കിയത്.
പാത്താമുട്ടം കോളേജിലെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ അദ്ധ്യക്ഷ ഡോ: ശ്രീകലയുടെ കീഴിൽ പ്രൊഫ.ഹരിനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ടീം അംഗങ്ങളായ അധ്യാപകരായ ചിൻ മോഹൻ, ലെവിൻ റോയ് എബ്രഹാം, ഡോ.അനീഷ് തോമസ്, ഐസക് ജോയ്, പ്രതാപ് പിള്ള, വിനയകുമാർ, ജ്യോതിഷ് ചന്ദ്രൻ ,നിഷാന്ത് പി.ആർ ,ആൻസി വർഗ്ഗീസ്, ജ്യോതി കൃഷ്ണൻ, സന്ദീപ് ലാൽ, മഞ്ജു സി എൻ, രാഹുൽ കുഞ്ഞുമോൻ, ബാബു ജോർജ്, വിദ്യാർത്ഥികളായ മെൽവിൻ, ജയശങ്കർ, ആദിത്യ, ശിവദ, അതുൽ, ഗിരീഷ്, വൈഷ്ണവ് എന്നിവർ ചേർന്നാണ് റോബോട്ടിനെ പൂർണ്ണതയിൽ എത്തിച്ചത്.
റോബോ സുന്ദരിക്ക് പേരിടുന്നതിന് മത്സരം നടത്തിയപ്പോൾ 1500 ഓളം പേരുകൾ ലഭിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പേരുകൾ നിർദ്ദേശിക്കപ്പെട്ടു. എലീന എന്ന പേര് 80 പേർ നിർദേശിച്ചു. എലിക്കുളം ഇന്നവേറ്റീവ് ഐഡിയ ഫോർ ദി പീപ്പിൾ അസിസ്റ്റൻസ് എന്ന ആശയത്തിലാണീ പേര്. 80 പേരിൽ നിന്ന് നറുക്കിട്ട് തലയോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം സ്വദേശിനിയായ ഇലഞ്ഞി സെൻറ് ഫിലോമിനാസ്പബ്ലിക്ക് സ്‌കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനി അനിത മരിയ അനിലിന് പുരസ്‌കാരം നൽകി.