KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭാഗ്യദേവത വീണ്ടും പൊൻകുന്നത്ത് . കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം 80 ലക്ഷം രൂപ ചിറക്കടവ് സ്വദേശിനിക്ക്

പൊൻകുന്നം: രണ്ട് ആഴ്ചക്കുള്ളിൽ കാരുണ്യ ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനങ്ങൾ ആണ് പൊൻകുന്നത്ത് ലഭിച്ചിരിക്കുന്നത്.
മാസം 16-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളം ഗോപകുമാറിനായിരുന്നു. ആ ആഹ്ലാദം തീരും മുൻപ്, വീണ്ടും ഒരു ഒന്നാം സമ്മാനം കൂടി.

ശനിയാഴ്ച നറുക്കെടുത്ത കെ.ആർ.634 നമ്പർ കാരുണ്യ ലോട്ടറിയിൽ ഒന്നാംസമ്മാനം പൊൻകുന്നത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചു. ചിറക്കടവ് സെന്റർ കളമ്പുകാട്ടുകവല പരിയാരത്ത് ജയശ്രീ(48)യാണ് ഭാഗ്യശാലി. കെ.ബി.686743 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ചിറക്കടവ് എസ്.ആർ.വി.കവലയ്ക്ക് സമീപം ശകുന്തൾ സ്റ്റോഴ്‌സിൽ സഹായിയായി നിൽക്കുകയാണ് ജയശ്രീ. കടയുടമ പരിയാരത്ത് പുരുഷോത്തമൻ നായരുടെ ജ്യേഷ്ഠൻ പരേതനായ വിശ്വനാഥൻ നായരുടെ മകളാണ് ജയശ്രീ.

പൊൻകുന്നത്ത് സെന്റർ പോയിന്റ് ഫുട് വെയേഴ്‌സ് ഉടമ പി.കെ.പ്രേമൻ ചെരുപ്പുകടയോട് ചേർന്നു നടത്തുന്ന ലോട്ടറി കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റാണ് സമ്മാനാർഹമായത്. പൊൻകുന്നം കെ.ആർ.ലോട്ടറി ഏജൻസീസിൽ നിന്നെടുത്ത് പ്രേമൻ വിറ്റ ടിക്കറ്റാണിത്. ജയശ്രീ ശനിയാഴ്ച വൈകീട്ടുതന്നെ തെക്കേത്തുകവല എസ്.ബി.ഐ.യിൽ സമ്മാനം നേടിയ ടിക്കറ്റ് ഏൽപ്പിച്ചു. ഈ മാസം 16-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളം ഗോപകുമാറിനായിരുന്നു.

error: Content is protected !!