KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി  യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : ഛത്തീസ്ഗഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി മണ്ണാറക്കയം ബ്ലോക്ക് പടി പുതുപ്പറമ്പിൽ അരുൺ പി.റ്റി. (33) മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ടോറസ് ലോറി ഓടിച്ച് ഛത്തീസ്ഗഡിൽ എത്തിയപ്പോൾ റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിന്  പിന്നിൽ ഇടിക്കുകയായിരുന്നു.

ശനിയാഴ്ച  പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം നടന്നത് . പിന്നാലെ എത്തിയ പാറത്തോട് സ്വദേശിയുടെ ലോറി ഡ്രൈവർ സ്ഥലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് തിരിച്ചു.  തിങ്കളാഴ്ച പുലർച്ചെ മൃതദേഹം കാഞ്ഞിരപ്പള്ളിയിൽ എത്തും.
സംസ്കാരം തിങ്കൾ (ജനുവരി ഒന്നിന് )വീട്ടുവളപ്പിൽ .ഭാര്യ ആതിര അമ്പലക്കാട് .മക്കൾ അനുഗ്രഹ – മൂന്നാം ക്ലാസ് വിദ്യാർത്ഥിനി, അതിദേവ് എൽ..കെ..ജി വിദ്യാർത്ഥി .അപകട സമയത്ത് കനത്ത മൂടൽമഞ്ഞു മൂലം മുൻപിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ  ദൃഷ്ടിയിൽ പെടാഞ്ഞതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

error: Content is protected !!