നാടിനെ അറിഞ്ഞ് വാഴൂരിൽ കുട്ടികളുടെ വിനോദയാത്ര

വാഴൂർ: .അവധിക്കാലത്ത് എല്ലാവരും ദൂരസ്ഥലങ്ങളിലേക്ക് യാത്ര പോയപ്പോൾ സ്വന്തം ഗ്രാമത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വാഴൂർ പഞ്ചായത്തിലെ കുട്ടികൾ. അതിരാവിലെ സൂര്യോദയം കണ്ട് യാത്ര ആരംഭിച്ച കുട്ടികൾ വൈകിട്ട് നക്ഷത്ര ജലോത്സവത്തിൽ കുട്ടവഞ്ചി യാത്ര നടത്തിയാണ് വിനോദയാത്ര അവസാനിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരമാണ് വാഴൂരിനെ അറിയാൻ എന്ന പേരിൽ കുട്ടികളുടെ പഠന വിനോദയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിൽ നിന്നുമുള്ള ബാലസഭ അംഗങ്ങളായ 46 കുട്ടികളാണ് മൂന്ന് മിനി ബസ്സുകളിലായി വിനോദയാത്ര നടത്തിയത്.

വാഴൂരിലെ വൈരമലക്കുന്നിൽ രാവിലെ ആറരയ്ക്ക് സൂര്യോദയം കൊണ്ടാണ് യാത്ര ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പ്രകൃതിരമണീയമായ പ്രദേശങ്ങളും, ആരാധനാലയങ്ങളും, നോവൽ ക്ലബ് ഉൾപ്പെടെയുള്ള വായനശാലകളും, ഫാക്ടറികളും, ഗവൺമെൻറ് പ്രസുമല്ലാം കുട്ടികൾ സന്ദർശിച്ചു.. തള്ളക്കയo ചെക്ക് ഡാമും, കടക്കുഴി ചെക്ക് ഡാം, പൊത്തൻ പ്ലാക്കൽ ചെക്ക് ഡാംമും കുട്ടികൾക്ക് പ്രകൃതിസൗന്ദര്യം പകർന്നു നൽകിയ അനുഭവങ്ങൾ ആയിരുന്നു. കൊടുങ്ങൂർ ക്ഷേത്രക്കുളത്തിലെ മീനൂട്ട് പുതിയ അനുഭവമായി.

അതി രാവിലെ വൈരമലയിൽ എത്തിയ കുട്ടികളെ ചായയും ബിസ്ക്കറ്റ് നൽകിയാണ് നാട്ടുകാർ വരവേറ്റത്. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. പി. റെജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ചന്ദ്രൻ , ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിൻ നെടുംപുറം, നിഷാ രാജേഷ്, ഷാനിദ അഷറഫ്, എസ്. അജിത് കുമാർ നിർവഹണ ഉദ്യോഗസ്ഥനായ ചാമംപതാൽ ഗവൺമെൻറ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. വി. അനീഷ് ലാൽ കുടുംബശ്രീ ചെയർപേഴ്സൺ സ്മിത ബിജു സി.ഡി.എസ് അംഗം പുഷ്പലത എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

error: Content is protected !!