എരുമേലി മണിപ്പുഴയിൽ കണ്ടത് പുള്ളിപുലിയോ , പൂച്ചപ്പുലിയോ ?

എരുമേലി എഴുപറതൊട്ടിയിലെ റബർ തോട്ടത്തിൽ ടാപ്പിംഗിന് ചെന്ന നാട്ടുകാരനായ സജി എന്ന ആൾ ആണ് തൊട്ടടുത്ത് പുലിയെ കണ്ടത്. നാട്ടുകാരനായ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ സജിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന വീഡിയോ ഇവിടെ കാണുക . എന്നാൽ വിവരം അറിഞ്ഞ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ , സജിയിൽ നിന്നും ലക്ഷണം ചോദിച്ചറിഞ്ഞ ശേഷം, അത് പുള്ളിപുലിയല്ലെന്നും, വള്ളിപ്പുലി അഥവാ പൂച്ചപ്പുലി ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ഇത് അപകടകാരി അല്ലെന്നും മനുഷ്യരുടെ സാന്നിധ്യം അറിഞ്ഞാൽ ഓടിപ്പോകുമെന്നും റേഞ്ച് ഓഫിസർ പറഞ്ഞതോടെ പ്രദേശവാസികളുടെ ഭീതിയ്ക്ക് ശമനമായി.

error: Content is protected !!