KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതുവർഷത്തിൽ ഹാപ്പിയാകാം, ഹാപ്പിനെസ് പാർക്ക് റെഡി

എലിക്കുളം: പുതുവർഷത്തിൽ ഉല്ലസിക്കാം, ഹാപ്പിയാകാം…എലിക്കുളം പഞ്ചായത്തിന്റെ ഹാപ്പിനെസ് പാർക്കിൽ. വിശ്രമിക്കാനും കുട്ടികൾക്ക് വിനോദത്തിനുമുള്ള സൗകര്യമൊരുക്കിയ പാർക്ക് പൊൻകുന്നം-പാലാ റോഡരികിൽ നാലാംമൈലിന് സമീപം വഴിയോരവിശ്രമകേന്ദ്രത്തോട് ചേർന്നാണ്. ചായയും കാപ്പിയും ചെറുകടികളുമായി കുടുംബശ്രീയുടെ കഫ്റ്റീരിയയുമുണ്ട്.

പാർക്കിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ.യും ഹീ രാം സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളും ചേർന്ന് നിർവ്വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരംസമിതി അധ്യക്ഷ സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ആശ റോയ്, ദീപ ശ്രീജേഷ്, കെ.എം.ചാക്കോ, നിർമ്മലാ ചന്ദ്രൻ, യമുന പ്രസാദ്, എം.ജി.യൂണിവേഴ്‌സിറ്റി യു ത്രീ എ മെന്റർ ഡോ.സി.തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. പാർക്കിൽ പ്രവേശനം സൗജന്യമാണ്.

error: Content is protected !!