ലൈബ്രറി കൗൺസിൽ ബാലവേദി സർഗ്ഗോത്സവത്തിൽ പനമറ്റം ദേശീയ വായനശാലയ്ക്ക് ചാമ്പ്യൻഷിപ്പ്
പൊൻകുന്നം: ലൈബറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക് തല ബാലവേദി സർഗ്ഗോത്സവത്തിൽ പനമറ്റം ദേശീയ വായനശാലയ്ക്ക് ചാമ്പ്യൻഷിപ്പ്. രണ്ടാം സ്ഥാനം ചെറുവള്ളി പബ്ലിക്ലൈബ്രറിയും മൂന്നാം സ്ഥാനം ചിറക്കടവ് ഗ്രാമദീപം വായനശാലയും കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് വി.എൻ . മാധവൻ പിള്ള സ്മാരക എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് വി.വി. ഓമനക്കുട്ടൻ സ്മാരക എവർ റോളിംഗ് ട്രോഫിയും ലഭിച്ചു.
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.ഹയർ സെക്കൻഡറി സ്‌കൂളിൽലൈബറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.എൻ.സോജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്ക് സെക്രട്ടറി വി.എസ്.അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ.ധർമ്മകീർത്തി, ഇ.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
ദീർഘകാലം വിഴിക്കത്തോട് പി.വൈ.എം.എ.ലൈബ്രറിയുടെ പ്രസിഡന്റും മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും ആയിരുന്ന വി.വി.ഓമനക്കുട്ടന്റെ സ്മരണയ്ക്കായി മകൻ ഒ.വി.രതീഷ് ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫി, ഉദ്ഘാടന യോഗത്തിൽ വെച്ച് താലൂക്ക് ലൈബറി കൗൺസിൽ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.
താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ.മന്മഥന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ഹരികൃഷ്ണൻ നിർവ്വഹിച്ചു. താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം ജോർജ് സെബാസ്റ്റ്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.കെ.സുധാകരൻ, പനമറ്റം ദേശീയ വായനശാല സെക്രട്ടറി കെ.ഷിബുഎന്നിവർ പ്രസംഗിച്ചു.