KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി കൗമാരക്കാർക്കായി ക്യാമ്പ് നടത്തി

ചെറുവള്ളി: വനിത ശിശുവികസനവകുപ്പ്, വാഴൂർ ഐ.സി.ഡി.എസ്.എന്നിവ ചേർന്ന് ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദ്വിദിന ക്യാമ്പ് നടത്തി. സ്ത്രീസുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി.

വാർഡംഗം സിന്ധുദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ. ജെ.ആർ.ഗ്രേസി മുഖ്യപ്രഭാഷണം നടത്തി. ലിംഗ സമത്വം എന്ന വിഷയത്തിൽ ഡോൺ ജോസഫ് തോമസ്, ഡോ.ഐശ്വര്യ എസ്.നായർ എന്നിവർ ക്ലാസ് നയിച്ചു. അനിൽ ഡൊമിനിക് കുട്ടികൾക്ക് കരാട്ടേ പരീശീലനം നൽകി. അങ്കണവാടി ജീവനക്കാരായ മേരിക്കുട്ടി ജോൺ, രമാദേവി, സജിമോൾ, കെ.ടി.ശ്യാമള, അഞ്ജുമോൾ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!