തടവുകാർക്ക് ആശ്വാസവും , സ്നേഹവും പകർന്ന് വിദ്യാർത്ഥികൾ.
എരുമേലി : ഭയത്തോടെയാണ് അവർ ജയിൽ വാതിലിലൂടെ അകത്തേയ്ക്ക് കടന്നത്. എന്നാൽ തിരിച്ചിറങ്ങിയതാവട്ടെ, ഏറെ സന്തോഷത്തോടെയും.. ഒപ്പം തടവുകാർക്ക് ആവേശവും, സ്നേഹവും പകർന്ന് കലാവിരുന്ന് ഒരുക്കിയതിന്റെ സംതൃപ്തിയിലും.
ജയിൽ ദിനാചരണത്തിന്റെ ഭാഗമായി എരുമേലി നിർമല പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് , ചൊവ്വാഴ്ച കോട്ടയം ജില്ലാ ജയിൽ, പൊൻകുന്നം സബ് ജയിൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി, കലാപരിപാടികൾ അവതരിപ്പിച്ചത്. ജില്ലാ ജയിലിൽ രണ്ടു മണിക്കൂർ നീണ്ട കലാപരിപാടികൾ അവതരിപ്പിച്ചു. ഒപ്പം കേക്ക് മുറിച്ചു പങ്കിട്ട് നൽകി, തടവുകാർക്കും ജയിൽ ജീവനക്കാർക്കും ക്രിസ്തുമസ് ആശംസകളും നേർന്നു.
ജീസസ് ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് പീസ് ആൻഡ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. കോട്ടയം സോണൽ ഡയറക്ടർ റവ.ഫാ സെബാസ്റ്റ്യൻ പെരുനിലം, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. ടെസി മരിയാ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ ആദികേഷ്, ശ്രീനന്ദ പ്രശാന്ത്, അഹമ്മദ് തമീം ഷാ, എസ്. ജിയ റോസ് എന്നിവർ പാട്ടുകൾ പാടി. ശ്രീദേവ് അനിൽകുമാർ, അനുജ ആർ നായർ, ഐവിൻ കെ മാത്യു, ആദിൽ നജീബ്, ജോസഫ് ജോ, ബെൻ ജോൺ ഷാജി, ബാസിൽ ബിജു, എന്നിവർ നൃത്ത ചുവടുകൾ അവതരിപ്പിച്ചപ്പോൾ സഫ മൻസൂറും, അഡോണിയ ജോയ്കുട്ടിയും മോണോ ആക്ട് നടത്തി. സിസ്റ്റർമാരായ റ്റിൻസി, ജോസിറ്റ്, മെറിൻ ടോം, പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, റോബിൻ എബ്രഹാം, ലിജോമോൻ തോമസ്, ഹരിദാസ്, ബിജു തങ്കപ്പൻ, രാജേഷ്, മായ രാജേഷ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.