KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വപ്നഭവനങ്ങള്‍ക്ക് താക്കോല്‍ കൈമാറി പാറത്തോട് ഗ്രാമപഞ്ചായത്ത്

പാറത്തോട്: മഹാപ്രളയത്തില്‍ വീട് തകര്‍ന്നു പോയ കുടുംബശ്രീ അംഗങ്ങളായ സുനിത ജോണ്‍, കൊച്ചുവീട്ടില്‍, ഇടക്കുന്നം വാര്‍ഡ് 9, സിന്ധു മധു, പാലതോട്ടത്തില്‍ വാര്‍ഡ് 5 പറത്താനം എന്നവരുടെ കുടുംബങ്ങള്‍ക്ക് പാറത്തോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ സമാഹരിച്ച 10,17,250/- രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച സ്നേഹ ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ വിജയാലിന്‍റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ വച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശുഭേഷ് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശാന്ത് ബാബു (ഡി.എം.സി കോട്ടയം) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി.ആര്‍ അനുപമ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി ഫിലിപ്പ്, സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ബ്ലോക്ക് പഞ്ചാത്ത് അംഗങ്ങളായ അഡ്വ. സാജന്‍ കുന്നത്ത്, റ്റി.ജെ മോഹനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡയസ് മാത്യു കോക്കാട്ട്, കെ.കെ ശശികുമാര്‍, റ്റി.രാജന്‍, അന്നമ്മ വര്‍ഗ്ഗീസ്, കെ.യു അലിയാര്‍, സുമീന അലിയാര്‍, ജോസിന അന്ന ജോസ്, ആന്‍റണി മുട്ടത്തുകുന്നേല്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനന്‍, കെ.എ സിയാദ്, ഷാലിമ ജെയിംസ്, കെ.പി സുജീലന്‍, സെക്രട്ടറി അനൂപ് എന്‍, അസി. സെക്രട്ടറി എ. എസ് പൊന്നമ്മ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റോജി ബേബി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!