തോട്ടം ഭൂമിയെന്ന പേരിൽ കെട്ടിടനിർമാണ അപേക്ഷ തള്ളരുതെന്ന് ഹൈക്കോടതി
കാഞ്ഞിരപ്പള്ളി :റവന്യു രേഖകളിൽ തോട്ടം ഭൂമിയെന്നു രേഖപ്പെടുത്തിയിരി ക്കുന്നതുകൊണ്ട് കെട്ടിട നിർമാണ അപേക്ഷകൾ പരിഗണിക്കുന്നതിനു തട സ്സമല്ലെന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമൻ്റേതാണ് ഉത്തരവ്.
കൂവപ്പള്ളി കൂരംതൂക്ക് ചുള്ളിക്കൽ ജെയ്‌സമ്മ തോമസ് നൽകിയ ഹർജിയി ലാണ് ഉത്തരവ്.
ജെയ്സമ്മ കെട്ടിട നിർമാണത്തിനായി പാറത്തോട് പഞ്ചായത്തിൽ നൽകിയ അപേക്ഷ തോട്ടം ഭൂമിയാണെന്നു കാട്ടി പഞ്ചായത്ത് പരിഗണിച്ചില്ല. ഇതു ചോദ്യം ചെയ്‌താണു ജെയ്‌സമ്മ ഹർജി നൽ കിയത്. റവന്യു രേഖകളിൽ തോട്ടംഭൂമി യെന്നു രേഖപ്പെടുത്തിയതു കെട്ടിട നിർ മാണ അപേക്ഷ തള്ളാൻ മതിയായ കാ രണമല്ലെന്നും മറ്റു നിയമപ്രശ്നങ്ങൾ ഇല്ലെങ്കിൽ അപേക്ഷ പുതുതായി പരിഗ ണിക്കാമെന്നും വിധിയിൽ പറയുന്നു.