പി.സി. ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ബി.ജെ.പിയില്‍ ലയിച്ചു;
ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ് ബിജെപിയില്‍ ചേര്‍ന്നു. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
അതോടെ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. കേരളത്തിന്റെ് രാഷ്ട്രീയ ചുമതലയുളള പ്രകാശ് ജാവദേക്കറും കേന്ദ്ര മന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുളള രാധാ മോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി.ജോര്‍ജ്ജിനെ പാര്‍ട്ടിയിലേയക്ക് സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി പി സി ജോര്‍ജ്ജ് ഉടൻ കൂടക്കാഴ്ച നടത്തും.
പിസി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.
പി.സി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ജോര്‍ജ്ജും അംഗത്വം സ്വീകരിച്ചു. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി പി സി ജോര്‍ജ്ജ് കൂടക്കാഴ്ച നടത്തും.
ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയക്ക് പിന്തുണ നല്‍കുന്നതാണ് ശരിയെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രഖ്യാപനം . താനടക്കമുളള ജനപക്ഷം അംഗങ്ങള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.