KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട്‌ അങ്കണവാടി നാടിന് സമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ ഇരുപത്തി ഒന്നാം വാർഡിലെ സ്മാർട്ട്‌ അങ്കണവാടി ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങളായ  ജോളി മടുക്കക്കുഴി, ഷക്കീല നസീർ, വാർഡ് മെമ്പർ മഞ്ജു മാത്യു,  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോസമ്മ തോമസ്,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്മാരായാ ശ്യാമള ഗംഗാദരൻ,ബി ആർ അൻഷാദ്,വിവിധ വാർഡ് മെമ്പർമാർ  എന്നിവർ പങ്കെടുത്തു.

വർഷങ്ങളായി വാടക കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അങ്കണവാടി,  വൈദികർ, പ്രവാസികൾ, സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ ലഭിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ 17 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ 5 ലക്ഷം രൂപയും ഉപയോഗിച്ച് 900 ചതുരശ്ര അടിയിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി ആണ് നാടിന് സമർപ്പിച്ചത്..

error: Content is protected !!