കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ ; ഇരട്ട വൈദികർ വി. കുർബാന അർപ്പിച്ചു.

കാഞ്ഞിരപ്പള്ളി : വണ്ടന്‍പതാല്‍ ഇടവകയില്‍ പേഴുംകാട്ടില്‍ കുടുംബത്തിലെ ഇരട്ട സഹോദരങ്ങള്‍ വൈദികരായ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. വർഗീസ് പേഴുംകാട്ടിൽ എന്നിവർ ഒരുമിച്ചാണ് കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് ദിവ്യബലി അർപ്പിച്ചത് . ആന്റോ അച്ചൻ എന്ന് വിളിപ്പേരുള്ള ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിൽ അസി. വികാരിയായി സേവനം അനുഷ്ഠിക്കുന്നു . സഹോദരൻ അജോ അച്ചൻ എന്ന് വിളിപ്പേരുള്ള ഫാ. വർഗീസ് പേഴുംകാട്ടിൽ , കുട്ടിക്കാനം മരിയൻകോളജ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.

ജനിച്ചതു മുതല്‍ എല്ലാം ഒരുപോലെയായിരുന്ന ഇരുവരും പ്രഥമബലി അര്‍പ്പിച്ചതും ഒരുമിച്ചു തന്നെ. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ അത്ര പരിചയമില്ലാത്തവര്‍ക്ക് സാധിച്ചെന്ന് വരില്ല. സ്കൂള്‍ കാലഘട്ടം മുതല്‍ ഒരേ വസ്ത്രങ്ങളും ഒരേ ബാഗുമായി വന്നിരുന്ന ഇവരെ തിരിച്ചറിയാന്‍ ആ സമയത്ത് സഹപാഠികളും അധ്യാപകരും പണിപ്പെട്ടിരുന്നു. വൈദികവൃത്തി തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഒത്തൊരുമ ഈ സഹോദരങ്ങള്‍ കാണിച്ചു.

2021 ഡിസംബര്‍ 29 വണ്ടന്‍പതാല്‍ സെന്റ് പോള്‍ പള്ളിയില്‍വച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍വച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ കൈവയ്പ് ശുശ്രൂഷവഴി ഇരുവരും കത്തോലിക്കാസഭയിലെ ഇരട്ടവൈദികരായി അഭിഷിക്തരായി.

വണ്ടന്‍പതാല്‍ ഇടവക പേഴുംകാട്ടില്‍ ആന്‍ഡ്രൂസ് – സെലീന ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇരട്ടക്കുട്ടികളാണ് ഫാ. ആൻഡ്രൂസും ഫാ. വർഗീസും. അനു, ആല്‍ബിന്‍, അതുല്യ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

error: Content is protected !!