KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിൽ തിരുനാൾ ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ

കൂവപ്പള്ളി: സെന്‍റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ ഗീവർഗീസിന്‍റെയും സംയുക്ത തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഫെബ്രുവരി ഒന്ന് മുതൽ നാലുവരെ നടക്കും.

ഒന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, നൊവേന, 5.30ന് വിശുദ്ധ കുർബാന, തുടർന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഡയമണ്ട് ജൂബിലി ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നൊവേന, വിശുദ്ധ കുർബാന – ഫാ. ജോബിൻ മഠത്തിപ്പറന്പിൽ, 6.30ന് വിവാഹജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, പൊതുസമ്മേളനം – റവ.ഡോ. മാത്യു പായിക്കാട്ട്.

മൂന്നിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന – ഫാ. എബ്രാഹം കൊച്ചുവീട്ടിൽ, 6.30ന് സ്നേഹവിരുന്ന്, രാത്രി 7.30ന് ഗാനമേള.

നാലിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, 7.30ന് വിശുദ്ധ കുർബാന – ഫാ. ലൂയിസ് പന്തിരുവേലിൽ ഒഎഫ്എം, 10ന് കഴുന്ന് പ്രദക്ഷിണം, 10.30ന് വിശുദ്ധ കുർബാന – ഫാ. ജിബിൻ കാവുംപുറത്ത് സിഎംഎഫ്, വൈകുന്നേരം നാലിന് കഴുന്ന് പ്രദക്ഷിണം, 4.30ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജോസഫ് കുറിച്ചിയാപറന്പിൽ സിഎംഐ, റവ.ഡോ. തോമസ് മതിലകത്ത് സിഎംഐ, 6.30ന് ടൗൺചുറ്റി പ്രദക്ഷിണം, സന്ദേശം – ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ഫാ. പീറ്റർ കിഴക്കേൽ.

error: Content is protected !!