കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം 22ന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെ സ്വപ്നമായിരുന്നു കാഞ്ഞിരപ്പള്ളി ബൈപ്പാസ് റോഡ് നിർമ്മാണ ഉദ്ഘാടനം 22 ന് വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  നിർവഹിക്കും.  78.69 കോടി രൂപ ചിലവിൽ സംസ്ഥാന  ഗവൺമെന്റിന്റെ സഹായത്തോടെ 1.626 കീലോ മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് , ഫ്ലൈഓവർ ഉൾപ്പെടെയുള്ള  പദ്ധതിയാണ്. ഈ ബൈപ്പാസിനെ സംബദ്ധിച്ചിടത്തോളം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രധാനപ്പെട്ട കാര്യം. 2004 ആണ് കാഞ്ഞിരപ്പള്ളി ബൈപ്പാസ്സ് എന്ന ആശയം മുന്നോട്ട് വരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അപ്പോൾ നടപ്പിലായില്ല. 2006 ൽ അന്നത്തെ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയിരുന്ന അൽഫോൻസ് കണ്ണന്താനമാണ് ഈ പദ്ധതിയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 
          12.04.2007 ൽ പൊതുമരാമത്ത് വകുപ്പ് റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും അടങ്കൽ തുകയായി അന്ന് കണക്കാക്കിയത്  31,45,0000 ആയിരുന്നു. പൊതുമരാമത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയിൽ ബൈപ്പാസ് നിർമാണത്തിന് മാത്രമാണ് തുക ഉൾപ്പെടുത്തിയിരുന്നത്. ; സ്ഥലം ഏറ്റെടുക്കുന്നതിന് തുക കണക്കാക്കിയില്ലായിരുന്നു. അതിനാൽ ആ നിർദേശവും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമീപത്തെ കൊടും വളവിൽ  നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനെയും ചിറ്റാർപുഴയേയും കടന്ന് ഫാബീസ്  ഓഡിറ്റോറിയത്തിന് സമീപം.  എത്തിച്ചേരുന്ന തരത്തിലുള്ള  പുതിയ പ്രൊപ്പോസൽ വീണ്ടും തയാറാക്കുകയും 925 ലക്ഷം രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. 12.05.2008 ലാണ് പൊതുമരാമത്ത് കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇത് ഭരണാനുമതിക്കുവേണ്ടി സമർപ്പിച്ചത് . 01.07.2010 ൽ കോട്ടയം ജില്ലാ കളക്ടർ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണർക്ക് 3,9830 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള റിക്വസ്റ്റ് സമർപ്പിച്ചു.  

    2016-17 ലെ സംസ്ഥാന സർക്കാർ ഇടക്കാല ബജറ്റിൽ ബൈപ്പാസിന് 20 കോടി രൂപ എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം അനുവദിച്ചു.  2016-17 ലെ റിവൈസ്ഡ് ബജറ്റിൽ കിഫ്ബി ധനസഹായത്തോടെ കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.
. ഇതിന്റെ അടിസ്ഥാനത്തിൽ  27.09.2016 ൽ പൊതുമരാമത്ത് വകുപ്പിന്റെ  ബൈപ്പാസിന്റെ വിശദമായ ഡിസൈനും,എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് കിഫ്ബി പദ്ധതികൾക്കായുള്ള സ്പെഷൽ പർപസ് വെഹിക്കിളായി തെരഞ്ഞെടുത്ത സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കേരളാ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ ചുമതലപ്പെടുത്തി.   ദേശീയപാതയിലേക്ക്  കടന്നുവരുന്ന വാഹനങ്ങളുടെ അപകട സാധ്യത കണക്കിലെടുത്ത്  മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഡിവൈസറുകളും റൌണ്ടാനകളും ചേർത്ത് പുതിയ ഡിസൈൻ കിറ്റ്കോ തയാറാക്കി.  41 സബ് ഡിവിഷനുകളിലായി കിടക്കുന്ന ഭൂമിക്കായി 32 പേർക്ക് ആണ് തുക നൽകാനുണ്ടായിരുന്നത്. 
ഇതിനിടയിൽ പഞ്ചായത്ത് വളവിൽ റൌണ്ടാനകളുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കുടുതൽ സ്ഥലം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രസ്തുത ഭൂമി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള 12 സെന്റും  സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയും ഉൾപ്പെടെ കൂടതൽ സ്ഥലം ഏറ്റെടുത്തു. മുഴുവൻ വസ്തു ഉടമകൾക്കും നഷ്ടപരിഹാരം നൽകിയശേഷമാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ ടെൻഡർ നടത്തിയത്. ഗൂജറാത്ത് ആസ്ഥാനമാക്കിയ ബാക്ക്ബോൺ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.ഒരു വർഷത്തിനകം പണികൾ പൂർത്തീകരിക്കാനാണ് കരാർ.

error: Content is protected !!