KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വിൻസ് ആശുപത്രിക്ക് സമീപമുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി പാലമ്പ്ര മാളിയേക്കൽ കോളനി കൈതമനക്കൽ പവിൽ രാജ് (41) ആണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം നടന്നത് . ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്ന പവിൽ രാജ് , കെ എസ് ആർ ടി സി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് കയറിയപ്പോൾ, എതിരെവന്ന പിക്ക് അപ്പ് വാനിന്റെ സൈഡിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇടിച്ച പിക്ക് അപ്പ് വാൻ അപകടം നടന്നയുടൻ നിർത്താതെ പോയെങ്കിലും, പിന്നീട് ഡ്രൈവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി .

തമിഴ്നാട്ടിൽ നിന്നും  എത്തി ഏറെകാലമായി കാഞ്ഞിരപ്പള്ളിയിൽ താമസിച്ചുവരികയായിരുന്നു പവിൽ രാജ്. ഹോം ഗ്രോൺ നഴ്സറിയിലെ    ജീവനക്കാരനായിരുന്നു . പിതാവ് : ജോബ് .  ഭാര്യ : വേണി,
മക്കൾ : ബെന്നി രാജ്, ബെനൽ, ബെനീറ്റ . 
മൃതദേഹം മേരി ക്വിൻസ് ആശുപത്രിലെ മോർച്ചറിയിൽ .

error: Content is protected !!