പന്തം കൊളുത്തി തെരുവിലിറങ്ങി പമ്പാവാലിയിലെ നാട്ടുകാർ വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
കണമല : വയനാട് നടന്ന ദാരുണമായ വന്യമൃഗ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധമായി പമ്പാവാലിയിൽ നാട്ടുകാർ പന്തങ്ങൾ കൊളുത്തി പ്രകടനം നടത്തി. തിങ്കളാഴ്ച വൈകിട്ട് നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആനകളും കടുവകളും വന്യ മൃഗങ്ങളും മനുഷ്യരുടെ ജീവനെടുക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ കഴിവ് കെട്ട നിലയിലാകുന്ന പ്രവണത ഭരണാധികാരികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എയ്ഞ്ചൽവാലി പള്ളി വികാരി ഫാ ജെയിംസ് കൊല്ലംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, വാർഡ് അംഗം മാത്യു ജോസഫ്, പി ജെ സെബാസ്റ്റ്യൻ, ജനകീയ സംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.