KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിടപ്പുമുറിയിൽ തീപടർന്ന് വയോധികക്ക് ദാരുണാന്ത്യം

മുണ്ടക്കയം പഞ്ചായത്തിലെ വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു. വേലനിലം കന്യൻകാട്ട് പരേതനായ മാധവന്റെ ഭാര്യ സരോജിനി (80) യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ മുറിക്കുള്ളിൽ നിന്നും പുക ഉയർന്നു ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്ന മക്കൾ എഴുന്നേറ്റതയോടെയാണ് വിവരം അറിയുന്നത്. തുടർന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരം പൂർണ്ണമായി കത്തി നശിച്ചു.

മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ആവാം തീപടരാൻ ഇടയാക്കിയെതെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസും കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് വിഭാഗവും പരിശോധനത്തി . പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു ൽകി.

error: Content is protected !!