KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാട്ടാനയുടെ മുന്നിൽ നിന്നും ടാപ്പിങ് തൊഴിലാളി പരിക്കുകളോടെ രക്ഷപെട്ടു.

കണമല  :കാട്ടാനയുടെ മുന്നിൽപെട്ട ടാപ്പിങ് തൊഴിലാളി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പമ്പാവാലി പാറക്കടവ് തടത്തുകാല പാടിക്കൽപറമ്പ് ഷാജി മാത്യുവാണ് ഒറ്റയാൻ്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. രാവിലെ ആറുമണിക്ക് പാറക്കടവ് ഭാഗത്ത് ഷാജി ടാപ്പിങ് നടത്തുന്നതിനിടെ സമീപമുള്ള കാപ്പിയുടെ അടുത്ത് ഒറ്റയാൻ മറഞ്ഞ് നിൽക്കുകയായിരുന്നു. ഷാജി ഇതിനു സമീപത്തെ റബർ വെട്ടുന്നതിനായി നീങ്ങാൻ തുടങ്ങുമ്പോൾ കാട്ടാന പ്രത്യേക, ശബ്ദത്തിൽ  ചിന്നം വിളിച്ചു പാഞ്ഞടുത്തു. ഭയന്നരണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഷാജിയുടെ കാലിന് പരിക്കേറ്റു. മണിക്കുറുകൾക്കുശേഷം ഇവിടെ എത്തിയപ്പോഴും ആന വീണ്ടും ഓടിക്കാൻ ശ്രമിച്ചതായും ഷാജി  പറയുന്നു.

error: Content is protected !!