KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആത്മവിശ്വാസമാണ് മത്സരപരീക്ഷയിലെ വിജയം നിശ്ചയിക്കുന്നത്

കാഞ്ഞിരപ്പള്ളി : എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘വഴികാട്ടി’ പരീക്ഷാ മുന്നൊരുക്ക സെമിനാർ  മുണ്ടക്കയം കരിനിലം എസ്. എൻ. ഡി. പി ശാഖാ ഹാളിൽ നടന്നു. രാവിലെ 8.30 മുതൽ 12.30 വരെ നടന്ന സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു. സെമിനാർ ഹൈറേഞ്ച് എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം. വി ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടികുഴി മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ സംഘടനാ സന്ദേശവും നൽകി. സെമിനാർ നയിച്ചത്‌ സി. റ്റി. ഇ കുടമാളൂർ അസിസ്റ്റന്റ് പ്രഫസർ രാജേഷ് പോന്മ്മലയാണ്. യോഗം ഡയരക്ടർ ബോർഡ്‌ മെമ്പർ ഡോ അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗം ശോഭ യാശോധരൻ, യൂത്ത്മൂവ്മെന്റ് കൗൺസിൽ അംഗങ്ങളായ മഹേഷ്‌ പാലപ്ര, സതീഷ് മുണ്ടക്കയം, വിനീഷ് കൊമ്പുകുത്തി, ബിനു അമ്പലത്തിൻവിള, ഷൈൻ  ഇടക്കുന്നം, സനൂപ് മടുക്ക, പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി,പെൻഷനേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി വി വി വസ്സപ്പൻ, പുലിക്കുന്ന് ശാഖ സെക്രട്ടറി കെ സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ശാഖ പ്രസിഡന്റ് മിനി ബാബു,സൈബർ സേന ചെയർമാൻ പ്രവീൺ പാലപ്ര , യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അഖിൽ ഞർക്കാട് , ജോ. സെക്രട്ടറി ബിനു നെടിയോരം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!