സെന്റ് ഡൊമിനിക്സ് കോളജിന് 3 അവാർഡുകൾ

കാഞ്ഞിരപ്പള്ളി ∙ എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ നാഷനൽ സർവീസ് സ്കീം അവാർഡുകളിൽ 3 എണ്ണം സെന്റ് ഡൊമിനിക്സ് കോളജിനു ലഭിച്ചു.

മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫിസർ (ഡോ.ജോജി തോമസ്, ചരിത്ര വിഭാഗം അധ്യാപകൻ), മികച്ച വൊളന്റിയർ (മരിയ മോൾ ഇമ്മാനുവൽ ) എന്നീ പുരസ്കാരങ്ങളാണു ലഭിച്ചത്. മികച്ച യൂണിറ്റിനുള്ള അവാർഡ് കോളജ് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ് മന്ത്രി ആർ.ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി.

എൻഎസ്എസ് യൂണിറ്റ് പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുമായി ചേർന്നു നടത്തിയ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, വിവിധ മെഡിക്കൽ ക്യാംപുകൾ കാൻസർ രോഗികൾക്കായി മുടി ദാനം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, അങ്കണവാടികളുടെ സൗന്ദര്യവൽക്കരണം, പച്ചത്തുരുത്തുകളുടെ നിർമാണം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, പൊതിച്ചോർ വിതരണം, ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ്, പൊതുവിദ്യാലയങ്ങളിലെ ഗ്രൗണ്ട് നിർമാണം മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ, വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അവാർഡിന് അർഹമാക്കിയത്.

error: Content is protected !!