KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തുഹൈമാസ്റ്റ് ലൈറ്റ്

മുണ്ടക്കയം ∙ വെള്ളനാടി എസ്റ്റേറ്റ് ദുർഗാദേവി ക്ഷേത്രം പരിസരത്തു എംഎൽഎ ഫണ്ടിൽ നിന്നു രണ്ടരലക്ഷം രൂപ വിനിയോഗിച്ചു സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ടി.റേച്ചൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, സുലോചന സുരേഷ്, എസ്.സുഭാഷ്, ഓമന, ഷിജിൽ നമ്പ്യാർ, റോഷൻ, കോശി അജിത്ത്, എ.എസ്.ഷാജിമോൻ, സുരേഷ് അഭയൻ, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു. എസ്റ്റേറ്റ് തൊഴിലാളികളും ക്ഷേത്രം ഉപദേശകസമിതിയും പഞ്ചായത്തംഗം കെ.ടി. റേച്ചലിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തെ തുടർന്നാണു നടപടി.

error: Content is protected !!