KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആരാധനാലയ ധ്വംസനം; പ്രതിഷേധിച്ച് സംയുക്ത മഹല്ല് മേഖല കമ്മിറ്റി


മുണ്ടക്കയം ∙ ആരാധനാലയ ധ്വംസനം നടത്തുന്നവർക്ക് എതിരെ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യവുമായി സംയുക്ത മഹല്ല് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി.

സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷംസുദീൻ മന്നാനി ഇലവുപാലം മുഖ്യപ്രഭാഷണം നടത്തി. എസ്എംസി ചെയർമാൻ കമറുദ്ദീൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു.

സുബൈർ മൗലവി, അബ്ദുൽ ലത്തീഫ്, അബ്ദുൽ വഹാബ്, സിറാജുദ്ദീൻ, സി.കെ.ഷിഹാബ് കാസിം, കലാം മൗലവി, ജൗഫർ മൗലവി എന്നിവർ പ്രസംഗിച്ചു. ടൗൺ ചുറ്റി പ്രതിഷേധ റാലിയും നടന്നു.

error: Content is protected !!