KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്യാസ് ഏജൻസി ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി.


എയ്ഞ്ചൽവാലി ∙ മുൻ വൈരാഗ്യം മൂലം ഗ്യാസ് ഏജൻസി ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി. ഇടതു കൈയ്ക്കു വെട്ടും ദേഹത്ത് പരുക്കുകളുമായി പാറയ്ക്കൽ റോബിനെ (38) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുത്തൻവീട്ടിൽ പി.വി മാത്തുക്കുട്ടിയെ പൊലീസ് തിരയുന്നു.

ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് ആക്രമണം. റോബിനും മാത്തുക്കുട്ടിയും ചേർന്ന് ഏതാനും വർഷം മുൻപ് സോഡാ ബിസിനസ് നടത്തിയിരുന്നു. ഇരുവരും ബിസിനസ് അവസാനിപ്പിച്ചപ്പോൾ തനിക്കു 5 ലക്ഷം രൂപ മാത്തുക്കുട്ടി നൽകാൻ ഉണ്ടായിരുന്നുവെന്നാണ് റോബിൻ പറയുന്നത്. ഇതുസംബന്ധിച്ച് പൊ ലീസ് കേസുണ്ട്, ഇതിനിടെ മാത്തുക്കുട്ടിയുടെ മകൻ ഗ്യാസ് ഏജൻസിയിൽ ഗ്യാസ്കുറ്റി എടുക്കാനായി സംഭവ ദിവസം എത്തി. നിലവിൽ ഗ്യാസ് എടുത്തിട്ട് 15 ദിവസം ആയതേയുള്ളുവെന്നും ഇനിയും ഗ്യാസ് എടുക്കാൻ ബുക്ക് ചെയ്യണമെന്നും ഇവിടെ ഉണ്ടായിരുന്ന മാനേജർ അറിയിച്ചു. റോബിൻ പറഞ്ഞിട്ടാണ് ഗ്യാസ് ലഭിക്കാതിരുന്നതെന്ന് തെറ്റിദ്ധരിച്ചാണ് മാത്തുക്കുട്ടി തന്നെ ആക്രമിച്ചതെന്ന് സംശയിക്കുന്നതായും റോബിൻ പറഞ്ഞു. പിക്കപ് വാനിൽ എത്തിയ മാത്തുക്കുട്ടി റോബിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയും വെട്ടുകയും ആയിരുന്നുവെന്നാണ് പൊലീസിൽ മൊഴിനൽകി. ഇടത് കൈയുടെ മസിലിനാണ് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റത്. മസിൽ ആഴത്തിൽ മുറിഞ്ഞു. മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിൽ മസിൽ തുന്നി ചേർത്തു. വയറിനു ചവിട്ടും പുറത്ത് അടിയും ഏറ്റതായും റോബിൻ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!