ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
ചോറ്റി : ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി . തന്ത്രി താഴ്മൺ മഠം കണ്ഠരരു മോഹനരരുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി സത്യനാഥ് മാധവ് നമ്പൂതിരി, കീഴ് ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സഹ കാർമികത്വത്തിലും കൊടിയേറ്റം നടത്തി.
29ന് വൈകിട്ട് 5.30ന് പാലമൂട്ടിൽ പി.വി. വിജി കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു. തുടർന്ന് കൊടിയേറ്റം നടത്തി. . തിരുവരങ്ങിൽ 7.00 മുതൽ ശ്രീ മഹാദേവ വനിതാ സേവാസമിതി അവതരിപ്പിക്കുന്ന തിരുവാതിര. 8.30ന് സന്നിധാനന്ദൻ നയിക്കുന്ന കൊച്ചിൻ മെലഡി ഓർക്കസ്ട്രായുടെ ഭക്തിഗാനമേള എന്നിവ നടന്നു
മാർച്ച് ഒന്നിന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 7.00നു ഭജന,8.30 മുതൽ നൃത്തനൃത്യങ്ങൾ ആദിത്യ സ്കൂൾ ഓഫ് ഡാൻസ് ചോറ്റി.
2 ന് 7.00 മുതൽ ഭജന, 8.30 മുതൽ നൃത്തനൃത്യങ്ങൾ സംസ്കൃതി നാട്യ കലാ ക്ഷേത്രം മുണ്ടക്കയം.
മൂന്നിന് 10. 30 മുതൽ ഉത്സവബലി 12.30ന് ഉത്സവബലി ദർശനം. ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് 7.30 മുതൽ നാടൻപാട്ടും കലാരൂപങ്ങളും അവതരണം കലാഭവൻ മണി ഫൗണ്ടേഷൻ തൃശ്ശൂർ.
4ന് വൈകിട്ട് 7.00 ന് ഭജന,8.30 മുതൽ നൃത്ത നൃത്യങ്ങൾ ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് ചിറ്റടി. അഞ്ചിന് വൈകിട്ട് 7.00 ന് ശ്രീഭൂതബലി.8.30 മുതൽ നാടകം കുചേലൻ, അക്ഷര കലാ തിരുവനന്തപുരം.
ആറിന് പള്ളിവേട്ട 3.00മുതൽ കാഴ്ച ശ്രീബലി. നാദസ്വരം ക്ഷേത്ര കലാപീഠം അരുൺ കുമാർ ആൻഡ് ആലപ്പുഴ അഖിൽ.എസ്. കുമാർ ആൻഡ് പാർട്ടി. പഞ്ചവാദ്യം കലാപീഠം ഗോപകുമാർ & പാർട്ടി ചെണ്ടമേളം കലാപീഠം ആനിക്കാട് കൃഷ്ണകുമാർ& പാർട്ടി.7.00ന് കാവടി ഹിടുംബൻ പൂജ.8.00ന് പള്ളിവേട്ട പുറപ്പാട് 8.30 ന് പള്ളിവേട്ടഎതിരേൽപ്പ്.
7 ന് ആറാട്ട്. 10.00ന് ആറാട്ട് ബലി.2.30 ന് ആറാട്ട് പുറപ്പാട്.6.00ന് തിരു ആറാട്ട്. മുണ്ടമറ്റം ആറാട്ട് കടവിൽ. 8.00ന് ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം ചോറ്റി ജംഗ്ഷനിൽ. 9.00ന് ആറാട്ട് എതിരേൽപ്പ് ക്ഷേത്രസന്നിധിയിൽ.11.30ന് കൊടിയിറക്ക്.
എട്ടിന് ശിവരാത്രി.7.00മുതൽ ശിവപുരാണ പാരായണം. 8.30ന് കാവടിയാട്ടം ചിറ്റടി എസ്എൻഡിപി ഗുരുദേവക്ഷേത്രം പാറത്തോട് ഹിന്ദു യുവജന സംഘടന മന്ദിരം എന്നിവിടങ്ങളിൽ നിന്നും. 10.30 ന് നാരങ്ങ വിളക്ക് 11.00 ന് കാവടി അഭിഷേകം. 6.00ന് പ്രദോഷപൂജ.7.00ന് പുഷ്പാഭിഷേകം. രാത്രി 11ന് മഹാശിവരാത്രി പൂജ. തിരുവരങ്ങിൽ രാത്രി എട്ടിന് ഭക്തിഗാനമേള മൂവാറ്റുപുഴ നാദബ്രഹ്മം ഓർക്കസ്ട്ര.10.00ന് ചാക്യാർകൂത്ത്.12 മുതൽ കഥാപ്രസംഗം. അവതരണം സൂരജ് സത്യൻ എറണാകുളം. 2.00ന് നൃത്ത നാടകം .