KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോമസ് കല്ലമ്പള്ളി അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി ∙ മുൻ എംഎൽഎയും സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പലുമായിരുന്ന തോമസ് കല്ലമ്പള്ളിയുടെ 22-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി ആന്റണീസ് കോളജിൽ നടത്തി. ചെയർമാൻ പി.എം. പൂതക്കുഴിയുടെ അധ്യക്ഷതയിൽ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ലാലിച്ചൻ കല്ലമ്പള്ളിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കോളജ് പ്രിൻസിപ്പൽ എ.ആർ.മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ്, റീത്താമ്മ ജോസഫ്, മാത്യു ജോസഫ് മടുക്കക്കുഴി, ടി.എ.ജോസഫ് തൈക്കുന്നേൽ, ത്രേസിക്കുട്ടി മാത്യു കല്ലമ്പള്ളി, ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി മാത്യു, ലൂസിയാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!