KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഗ്നിബാധയിൽ രണ്ട് ഏക്കർ സ്ഥലം കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി :ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ അഗ്നിബാധയിൽ പാലപ്ര പഴുമല സ്വദേശികളായ മൂന്ന് പേരുടെ തോട്ടം കത്തി നശിച്ചു. പഴുത്തട എസ്റ്റേറ്റ് സമീപമുള്ള മേരിക്കുട്ടി മഠത്തിനകം, വിൻസൻറ് മേച്ചേരി, മാത്യു കാലായിൽ എന്നിവരുടെ റബ്ബർ, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ കത്തി നശിച്ചു. മൂവർക്കും 60 റബറുകളും,, വാഴ, കാപ്പി തുടങ്ങിയ കൃഷികൾ എല്ലാം കത്തി നശിച്ചു
ചിറക്കടവ് സെൻ്റ് ഇഫ്രേംസ് എൽ. പി സ്കൂളിന് സമീപവും തീ പിടിച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമനസേന തീ അണച്ചു.

error: Content is protected !!