KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം : രൂപരേഖയിൽ മാറ്റം വരുത്തണമെന്ന് ജനകീയ സമിതി

എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിധം രൂപരേഖയിൽ മാറ്റം വരുത്തണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. എസ്റ്റേറ്റിന്റെ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്ന് രാജമാണിക്യം കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

അതിനാൽ തർക്ക ഭൂമിയിലെ മുഴുവൻ സ്ഥലവും അളന്നു തിട്ടപ്പെടുത്തിയ ശേഷമേ സ്വകാര്യ സ്ഥലങ്ങൾ അളന്നു തിരിക്കാൻ പാടുള്ളുവെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തുടർന്നും പ്രതിഷേധ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി.എസ്. മാത്യു അധ്യക്ഷത വഹിച്ചു. മനോജ് തോമസ്, ജയിംസ് സെബാസ്റ്റ്യൻ, ജോസുകുട്ടി കൊക്കപ്പുഴ, ജോജി തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!