ഖേലോ ഇന്ത്യാ ഗെയിംസിൽ തിളങ്ങി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥി മനൂപ് എം
കാഞ്ഞിരപ്പള്ളി : ഗുവാഹത്തിയിൽ നടന്ന ഖേലോ ഇന്ത്യാ യൂണിവേഴ്സിറ്റി ഗെയിംസ് അത്‍ലറ്റിക്സിൽ ഒരു സ്വർണ്ണവും ഒരു വെള്ളി മെഡലും സ്വന്തമാക്കി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥി മനൂപ് എം. പുരുഷ വിഭാഗം 4X 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാല ടീമംഗവും, 400 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡലും നേടിയാണ് ഈ നേട്ടം.
അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തിൽ ആദ്യ എട്ടു സ്‌ഥാനം നേടിയവർക്കാണ് ഖേലോ ഇന്ത്യ ഗെയിംസ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. ചെന്നൈയിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തിൽ 4X 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ എം ജി സർവ്വകലാശാല ടീമിലും അംഗമായിരുന്നു. എം ജി സർവ്വകലാശാല മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണ മെഡൽ ജേതാവായിരുന്നു.
കായിക വിഭാഗം മേധാവി ശ്രീ പ്രവീൺ തര്യൻ, കേരള സംസ്‌ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ശ്രീ ജൂലിയസ് ജെ മനയാനി എന്നിവരുടെ കീഴിലാണ് പരിശീലനം. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ മനൂപ് പാലക്കാട് വടവന്നൂർ സ്വദേശിയാണ്.കോരതപറമ്പ് വീട്ടിൽ മുരളീധരൻ – ഷീബ ദമ്പതികളുടെ മൂത്ത പുത്രനാണ്.