പഠനോത്സവം മികവുത്സവമാക്കി എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂൾ
എരുമേലി : പരീക്ഷാ ചൂടിലേക്ക് എത്തുന്നതിന് മുൻപ് ആഘോഷങ്ങളുടെ ഒരു ദിവസം.. എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിലെ കുട്ടികളുടെ പoനോത്സവം ഏറെ വർണ്ണാഭമായിരുന്നു. കുട്ടികളുടെ പഠന മികവുകളെ ഏവരുടെയും മുൻപിൽ അഭിമാനത്തോടെ ഉയർത്തിപിടിക്കുവാനും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുവാനും കുട്ടികൾക്ക് കഴിഞ്ഞു.
രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ. സി. റെജി സെബാസ്റ്റ്യൻ എഫ്. സി. സി.ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. സി അലീസിയ എഫ്. സി. സി അധ്യക്ഷയായിരുന്നു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും പഞ്ചായത്ത് അംഗവുമായ ശ്രീമതി ജെസ്‌ന നജീബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മുൻ ഹെഡ്മിസ്ട്രെസ് റവ. സി. സലോമി എഫ്. സി. സി. മുൻ അദ്ധ്യാപിക റവ. സി. ജമ്മ എഫ്. സി. സി. എന്നിവർ ആശംസകൾ അർപ്പിച്ചു സന്ദേശം നൽകി.
സ്കൂൾ SRG കൺവീനർ ട്രീസ സെബാസ്റ്റ്യൻ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് മറ്റുള്ളവരുടെ ഉത്പന്നങ്ങൾ നിരീക്ഷിക്കുന്നതിനും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനും അവസരം നൽകി. ഏറെ മികവുറ്റ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച കുട്ടികൾക്കും അതിന് പ്രോത്സാഹനം നൽകിയ അദ്ധ്യാപകർക്കും ഹെഡ്മിസ്ട്രസ്സ് അഭിനന്ദനങ്ങൾ നേർന്നു. ഉച്ചകഴിഞ്ഞു 1.30- ന് പഠനോത്സവ പരിപാടികൾ അവസാനിച്ചു.