വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണം: ആന്റോ ആൻറണി എം.പി  

പൊൻകുന്നം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്ന് ആന്റോ ആൻറണി എം.പി. എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .

യു.ഡി.എഫ്.നിയോജകമണ്ഡലം നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം.

നിയോജകമണ്ഡലം ചെയർമാൻ സി.വി.തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ജിജി അഞ്ചാനി, തോമസ് കല്ലാടൻ, അഡ്വ.തോമസ് കുന്നപ്പള്ളി, അഡ്വ.പി.എ.ഷെമീർ , പ്രൊഫ.റോണി കെ.ബേബി, ഷിൻസ് പീറ്റർ, അഡ്വ.പി.ജീരാജ്, മനോജ് തോമസ്, പി.പി.ഇസ്മായിൽ, മുണ്ടക്കയം സോമൻ , പി.എം.സലിം , അബ്ദുൽ കരീം മുസലിയാർ, രവി വി.സോമൻ , കെ.എം.നൈസാം, കെ.എസ്.ഷിനാസ്, ലൂസി ജോർജ്, ശ്രീകല ഹരി, ജോ പായിക്കാടൻ, അഡ്വ.അഭിലാഷ് ചന്ദ്രൻ, എം.കെ.ഷെമീർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!