KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജി–ബിന്നുകൾ വിതരണം ചെയ്തു

മുണ്ടക്കയം ∙ പഞ്ചായത്തിൽ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജി–ബിന്നുകൾ വിതരണം ചെയ്തു. വീടുകളിലെ ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കാൻ വേണ്ടിയുള്ള സംഭരണ പാത്രമാണ് ജി–ബിൻ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽ കുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീലാമ്മ ഡൊമിനിക്, ഷിജി ഷാജി, ജോമി തോമസ്, ബെന്നി ചേറ്റുകുഴി, പി.എ.രാജേഷ്, റെയ്ച്ചൽ, ബിൻസി, സൂസമ്മ, ഷീബ, പ്രസന്ന, ജിനീഷ്, ജാൻസി, സെക്രട്ടറി ഷാഹുൽ അഹമ്മദ്, ഫാത്തിമ, രേണു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!