KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹവീട് ഒരുങ്ങി


എരുമേലി ∙ എംജി സർവകലാശാല സ്നേഹവീട് പദ്ധതി ഭാഗമായി എംഇഎസ് കോളജ് മാനേജ്മെന്റും നാഷനൽ സർവീസ് സ്കീമും വെച്ചൂച്ചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് നിർമിച്ചു നൽകുന്ന സ്നേഹവീട് ഉദ്ഘാടനത്തിനായി ഒരുങ്ങി. നൂറിലധികം അന്തേവാസികൾ സ്ഥലപരിമിതി മൂലം വിഷമിക്കുന്ന അവസ്ഥയിൽ കോളജ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഈ കാരുണ്യ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്. ഒരു വർഷത്തെ കഠിന പരിശ്രമഫലമായാണ് വീട് പൂർത്തിയാക്കിയത്.

സ്നേഹവീട് സമ്മാന കൂപ്പൺ വഴിയും, പൂർവ വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ 1500 ചതുരശ്ര അടി കെട്ടിടം പൂർത്തിയാക്കിയത്. 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്നേഹവീട് ഈ മാസം മേഴ്സി ഹോമിനു കൈമാറും.

error: Content is protected !!