പാറത്തോട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ , പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം ,അംഗനവാടി കുട്ടികൾക്ക് ഫർണിച്ചർ എന്നിവയുടെ വിതരണം നടത്തി.
പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തിൽ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് 5,78,550/- രൂപ ഉപയോഗിച്ച് 152 പേർക്ക് കട്ടിൽ വിതരണവും, പട്ടികജാതി വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ ഉപയോഗിച്ച് പഠനോപകരണവും , വിവിധ അംഗണവാടികളിൽ 2 ലക്ഷം രൂപ ഉപയോഗിച്ച് ഫർണിച്ചർ വിതരണവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിജി ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോണിക്കുട്ടി മഠത്തിനകം , റ്റി.രാജന്‍ , സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ , കെ.കെ ശശികുമാര്‍ , ഡയസ് മാത്യു കോക്കാട്ട്, അന്നമ്മ വര്‍ഗ്ഗീസ്, കെ.യു അലിയാര്‍, സുമീന അലിയാര്‍, ജോസിന അന്ന ജോസ്, ആന്‍റണി മുട്ടത്തുകുന്നേല്‍, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിന്ധു മോഹനന്‍, കെ.എ സിയാദ്, ബീന ജോസഫ് , ഷാലിമ്മ ജെയിംസ്, കെ.പി സുജീലന്‍ , സെക്രട്ടറി അനൂപ് എൻ , പഴുമല ഹെഡ്മാസ്റ്റർ റബീസ് പി എ , ICDS സൂപ്പർ വൈസർ ശ്രീമതി രശ്മി ക്രിഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.